കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ചു; മലയാളികള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു

kuwaithnew

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. തെക്കന്‍ കുവൈത്തില്‍ ബര്‍ഗാന്‍ എണ്ണപാടത്തിന് സമീപമായിരുന്നു അപകടം.ശ്രീകണ്ഠാപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.

ഏഷ്യന്‍ സ്വദേശികളാണ് മരിച്ചവരിലധികമെന്ന് കുവൈത്ത് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു.അതേ സമയം ഇവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ബുര്‍ഗാന്‍ പെട്രോളിയം കമ്പനിയുടെ കരാര്‍ തൊഴിലാളികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും അഗ്‌നിശമനസേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Top