അസമില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 12 പേര്‍ മരിച്ചു,നിരവധി പേര്‍ക്ക് പരിക്ക്

ദിസ്പൂര്‍: അസമില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം.12 പേര്‍ മരിച്ചു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്ക്. ദെരഗാവില്‍ പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ബസില്‍ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അത്ഖേലിയില്‍ നിന്ന് ബാലിജനിലേക്ക് ക്ഷേത്രദര്‍ശനത്തിനായി പോയ ബസാണ് അപകടത്തില്‍ പെട്ടത്.

അമിതവേഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. ശക്തമായ മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നു. രണ്ട് വാഹനത്തിലെയും ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top