ഭോപ്പാല്‍ : മധ്യപ്രദേശിലെ ഗുണയില്‍ ബസ് അപകടത്തില്‍ 13 പേര്‍ മരിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ബസിനെ തീ പിടിച്ചാണ് ആളുകള്‍ മരിച്ചത്. പതിനേഴ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനവും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ബസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി ഗുണയിലേക്ക് തിരിക്കും. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു.