നിയന്ത്രണം വിട്ട ബസ് കാറിലേക്ക് ഇടിച്ചുകയറി ; 16 പേര്‍ക്ക് പരുക്ക്

accident

മംഗളൂരു: ബസ് കാറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 16 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കാറോടിച്ചിരുന്നയാള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

ബി സി റോഡില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന്റെ ടയര്‍ പൊട്ടി നിയന്ത്രണംവിട്ട് കാറിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസ് ആദ്യം ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയും പിന്നാലെ കാറിലിടിക്കുകയുമായിരുന്നു.

Top