കോഴിക്കോട് സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മയ്യന്നൂര്‍ താഴെക്കുനിയില്‍ ശ്രീജിത്തിന്റെ മകള്‍ അനുശ്രീ (18)ആണ് മരിച്ചത്. ബുധനാഴ്ച 6. 40 -ഓടെ വടകര ലിങ്ക് റോഡില്‍ വടകര -പേരമ്ബ്ര റൂട്ടിലുള്ള സ്വകാര്യ ബസ്സിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് വിദ്യാര്‍ത്ഥിനിയുടെ മുകളിലൂടെ കയറിയിറങ്ങിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Top