കെഎസ്ആർടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

accident

തിരുവനന്തപുരം: വിതുര ആനപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി സ്വാതി(21)യാണ് മരിച്ചത്. യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ എട്ടോടെ ആനപ്പാറ വെടിവെച്ചാന്‍പാറ ക്ഷേത്രത്തിനു സമീപമുള്ള വളവിലായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ശക്തിയില്‍ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് വിതുര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Top