പാക് അധീന കശ്‌മീരില്‍ ബസ് അപകടം ; 10 മരണം

മുസാഫറാബാദ്: പാകിസ്ഥാന്‍ അധീന കശ്‌മീരില്‍ ബസ്‌ അപകടത്തിൽപ്പെട്ടു . ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ജലം നദി തീരത്തെ സമീനാബാദ് ഗ്രാമത്തിലാണ് അപകടം. മുസാഫറാബാദില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം. റാവല്‍പിണ്ടിയില്‍ നിന്നും ചകോതിയിലേക്ക് പോകുമ്പോഴാണ് അപകടം.

യാത്രക്കാര്‍ അടക്കം 25 പേരാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഈ ആഴ്‌ച ആദ്യം പാക് അധീന പഞ്ചാബിലുണ്ടായ ബസ്‌ അപകടത്തില്‍ 11 പേര്‍ മരിച്ചിരുന്നു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top