തൃശൂരിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 30 ഓളം പേർക്ക് പരുക്ക്

തൃശൂർ : തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു.അപകടത്തിൽ മുപ്പതോളം പേർക്ക് പരുക്കേറ്റു.. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ചു. രാവിലെ 8 മണിയോടെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്കവരികയായിരുന്ന സുമംഗലി ബസ്സാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പഴയന്നൂരുിലെ പ്രധാനപാതയിൽ പണി നടക്കുന്നതിനാൽ ബൈപ്പാസിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഈ വഴിയെ കുറിച്ച് വേണ്ട ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാധമിക നി​ഗമനം. വാഹനത്തിൽ സ്ത്രീകളും സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമടക്കം 30 പേരാണ് ഉണ്ടായിരുന്നത്.

Top