ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം ; നാല്‍പത് പേര്‍ക്ക് പരുക്ക്

accident

കോട്ടയം: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്ക്. പൊന്‍കുന്നം- കാഞ്ഞിരപ്പള്ളി പാതയില്‍ താന്നിമൂട് വളവിലാണ് സംഭവം.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. ഗുരുവായൂരില്‍നിന്നും പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Top