ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്ക് വന്ന ബസ് വയലിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് നല്ലേപ്പള്ളിയില്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്കുവന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച രാത്രി ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്കു തിരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.നാല്‍പ്പതോളം പേരാണ് ബസ്സിലുണ്ടായിരുന്നത്.

പരിക്കേറ്റവരില്‍ പലരെയും നാട്ടുകാര്‍ പുറത്തെടുത്തത് ബസ്സിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ്. പിന്നീട് അഗ്‌നിശമന സേനയെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മുഴുവന്‍ പേരെയും പുറത്തെത്തിച്ചു.

ബെംഗളൂരുവില്‍നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ സാധാരണ വാളായാര്‍ വഴിയാണ് സഞ്ചരിക്കുന്നത്. എന്നാല്‍, അപകടത്തില്‍പ്പെട്ട ബസ് ചിറ്റൂര്‍ ഭാഗത്തുകൂടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

Top