bus accident in nepal 20 dead

-accident

കാഠ്മണ്ഡു: നേപ്പാളില്‍ ബസ് മറിഞ്ഞ് 20 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. കാഠ്മണ്ഡുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ചാന്ദിബഞ്ച്‌യാംഗിലാണ് അപകടം.

100 മീറ്റര്‍ താഴ്ച്ചയിലുള്ള ത്രിശൂലി നദിയിലേക്ക് ബസ് മറിയുകയായിരുന്നു. റോഡിന്റെ ശോച്യാവസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കഴിഞ്ഞ മാസം നേപ്പാളില്‍ വെച്ചുണ്ടായ ബസ് അപകടത്തില്‍ 33 പേര്‍ മരിച്ചിരുന്നു.

Top