പടിഞ്ഞാറന്‍ മെക്സിക്കോയില്‍ ബസപകടം; 15 പേര്‍ മരിച്ചു, 37 പേര്‍ക്ക് പരിക്ക്

-accident

മെക്സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്സിക്കോയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ബസ് അപകടത്തില്‍പ്പെട്ട് നാലു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു.

37 പേര്‍ക്ക് പരിക്കേറ്റു. ജലിസ്‌കോ സംസ്ഥാനത്ത് അറ്റോറ്റോനില്‍കോയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയോട്ട്ലന്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. സാന്‍ യുവാന്‍ ഡെ ലോ ലഗോസില്‍ കുടുംബയാത്ര പോയ ശേഷം മടങ്ങിവരുകയായിരുന്നു സംഘം.

Top