bus accident in malapuram

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസിടിച്ച് ഒരാള്‍ക്ക്പരിക്കേറ്റു. ചങ്കുവെട്ടിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. രോഷാകുലരായ നാട്ടുകാര്‍ ബസ് കത്തിച്ചു. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ബസിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കിയശേഷമാണ് ബസ് കത്തിച്ചത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ബസ് ജീവനക്കാര്‍ രക്ഷപ്പെട്ടുവെന്നാണ് സൂചന.

Top