മധ്യപ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 22 പേര്‍ മരിച്ചു

busacci

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 22 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം.

സിധി ജില്ലയില്‍ അമേലിയയിലെ സോണെ നദിയിലേക്കാണ് വിവാഹം സംഘം സഞ്ചരിച്ച ബസ് മറിഞ്ഞത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തില്‍നിന്നും നദിയിലേക്ക് പതിക്കുകയായിരുന്നു.

വിവാഹസംഘം സിംഗരൗലിയില്‍നിന്നും സിധിയിലേക്ക് പോകുകയായിരുന്നു. ബസില്‍ 45 പേരാണ് ഉണ്ടായിരുന്നത്.

Top