ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. 47 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഗുണ ജില്ലയിലായിരുന്നു അപകടം.
ബന്ദയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ അടക്കം ഏഴു പേര്‍ സംഭവസ്ഥലത്തും പരുക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആറ് മാസം പ്രായമായ പെണ്‍കുഞ്ഞടക്കം ഒമ്പത് പേരാണ് മരിച്ചത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.