കുറ്റിപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അറുപതടിയോളം താഴ്ചയിലേക്ക് തെറിച്ചു വീണു

കുറ്റിപ്പുറം(മലപ്പുറം): കുറ്റിപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 8.15-ഓടെയായിരുന്നു സംഭവം. വളാഞ്ചേരിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്പോര്‍ട്ട് ബസ് റെയില്‍വേ മേല്‍പ്പാലത്തില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ 15-ലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ബസ് നിയന്ത്രണംവിട്ട് മറിഞ്ഞപ്പോള്‍ ഡ്രൈവര്‍ അറുപതടിയോളം താഴ്ചയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

Top