കൊച്ചിയിൽ ബസ് അപകടം, ഡ്രൈവർ മരിച്ചു

accident

റണാകുളം ; എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു. വൈറ്റിലയ്ക്ക് സമീപമാണ് സംഭവം. ഡ്രൈവര്‍ മരിച്ചു. 30തോളം പേര്‍ക്ക് പരുക്കുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽ പെട്ടത്.

പുലർച്ചെ നാലരയോടെയാണ് നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറിയത്.അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

Top