bus accident in kannur

കണ്ണൂര്‍: ഇരിട്ടിക്കടുത്ത് പൂന്നാടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. രണ്ട് ബസ്സുകളിലെയും ഡ്രൈവര്‍മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.

മട്ടന്നൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോയ പ്രസാദ് ബസും ഇരിട്ടിയില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന മേരിമാത ബസുമാണ് പുന്നാടില്‍ വെച്ച് കൂട്ടിയിടിച്ചത്.

മേരിമാതാ ബസ് ഡ്രൈവര്‍ കരിക്കോട്ടു ലിജോ (36), പ്രസാദ് ബസ് ഡ്രൈവര്‍ സുരേഷ് (38) എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

Top