ഗുവഹാത്തിയില്‍ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു

accident

ഗുവഹാത്തി: ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. അസമിലെ നല്‍ബാരി ജില്ലയിലെ മുകള്‍മുവയിലാണ് അപകടമുണ്ടായത്. ഗുവഹാത്തിയില്‍ നിന്ന് നല്‍ബാരിയിലേക്ക് വന്ന ബസ് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Top