മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

മാണ്ഡ്യ: കര്‍ണാടകയില്‍ ബെംഗളൂരു- മൈസൂരു പാതയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു.

ബസ് മുഴുവനായും കനാലില്‍ മുങ്ങിക്കിടക്കുകയാണ്. പാണ്ഡവപുര താലൂക്കിലെ കനഗനമരാഡി ഗ്രാമത്തില്‍ കാവേരി നദിയില്‍ നിന്നുള്ള വി.സി കനാലിലാണ് സംഭവം. മരിച്ചവരില്‍ ഏറെയും സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.

ഉച്ചയ്ക്ക് 12.25 ഓടെയാണ് ബസ് കനാലില്‍ വീണതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.

Top