bus accident at madhya pradesh

രത്ത്‌ലം: മദ്ധ്യപ്രദേശില്‍ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് 17 പേര്‍ കൊല്ലപ്പെട്ടു. രത്ത്‌ലം ജില്ലയിലെ നാംലി പട്ടണത്തിലാണ് സംഭവം നടന്നത്. മലയിടുക്കിലെ വെള്ളക്കെട്ടിലേക്കാണ് അമിത വേഗതയില്‍ എത്തിയ ബസ് മറിഞ്ഞത്.

മണ്‍ഡ്‌സോറില്‍ നിന്നും രത്ത്‌ലത്തിലേക്ക് വരികയായിരുന്നു ബസ്. വേഗതയിലായിരുന്ന ബസ് പെട്ടെന്ന് തിരിഞ്ഞതാണ് മറിയാന്‍ കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ബസില്‍ നാലപത്തഞ്ചോളം യാത്രക്കാര്‍ ഉള്ളതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ പൊലീസ് ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. പ്രാദേശികരുടെ സഹായത്തോടെ ബസ് വെള്ളത്തില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്.

Top