ബസ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി; 6 മരണം

കാണ്‍പൂര്‍: കാണ്‍പൂരില്‍ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി ആറ് പേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ടാറ്റ് മില്‍ ക്രോസ്‌റോഡിന് സമീപമാണ് സംഭവം. പരുക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിക്കുകയായിരുന്നു. ബസ് ലോറിയില്‍ ഇടിച്ച് നിന്നു. അപകടത്തില്‍ മൂന്ന് കാറുകളും നിരവധി ബൈക്കുകളും തകര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ഡ്രൈവര്‍ ഒളിവിലാണ്. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് ഈസ്റ്റ് കാണ്‍പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

Top