ബംഗാളില്‍ ബസ് അപകടം; അഞ്ച് മരണം; 20 പേര്‍ക്ക് പരിക്ക്

accident

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ച് മരണം. ഇരുപത് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചത്. ഡ്രൈവര്‍ ഒളിവിലാണ്. ഹൗറയില്‍ നിന്ന് ആരാംബാഗിലേക്ക് മുപ്പത് യാത്രക്കാരുമായി പോയ ബസാണ് കലാനിലേക്ക് മറിഞ്ഞത്.

പരിക്കേറ്റവര്‍ ഹരിപ്പാലിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കൊല്‍ക്കത്തയിലുള്ള ആശുപത്രിയിലേക്ക് മാറ്റി. ബസിന്റെ കണ്ടക്ടറും ചികിത്സയിലാണ്.അപകട കാരണം വ്യക്തമല്ല. ഡ്രൈവറെ കണ്ടെത്തുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരേയും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Top