bus accident-alshifa college of pharmacy

മലപ്പുറം: ഹൈദരാബാദില്‍ വിനോദയാത്രക്ക് പോയ ബസ് അപകടത്തില്‍പ്പെട്ടു രണ്ടു പെരിന്തല്‍മണ്ണ സ്വദേശികള്‍ മരിച്ചു. ബസിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസിയിലെ 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.

പെരിന്തല്‍മണ്ണയില്‍ നിന്നുള്ള ട്രാവല്‍സിലെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. മറ്റൊരു വാഹനത്തിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഹൈദരാബാദിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അല്‍ഷിഫ കോളജില്‍ നിന്നും വിനോദ യാത്ര പോയ സംഘമാണ് രാവിലെ 10.45 ഓടെ അപകടത്തില്‍പെട്ടത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ വിദ്യാര്‍ഥികളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്

Top