പാക്കിസ്ഥാനില്‍ ബസ് അപകടം; 22 പേര്‍ക്ക് ദാരുണാന്ത്യം

റാവല്‍പിണ്ടി: പാക്കിസ്ഥാനില്‍ ബസ് അപകടത്തില്‍ 22 പേര്‍ക്ക് ദാരുണാന്ത്യം. റാവല്‍പ്പിണ്ടിക്ക് അടുത്തായുള്ള ചിലാസ് ജില്ലയിലായിരുന്നു അപകടം.

ചിലാസിലെ സ്‌കര്‍ദുവില്‍ നിന്നും റാവല്‍പ്പിണ്ടിയിലേക്ക് യാത്രക്കാരുമായി പോകവേ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മലമ്പ്രദേശത്ത് വച്ച് ബസിന്റെ ബ്രേക്ക് തകരാറിലാകുകയും,ഒരു കുന്നിലേക്ക് ഇടിച്ച് കയറുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Top