കൊടുങ്ങല്ലൂരില്‍ കാറിനകത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കാറിനകത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കര സ്വദേശി ടൈറ്റസ് ആണ് മരിച്ചത്.

കൊടുങ്ങല്ലൂര്‍ ബൈപാസിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കാറിന് അകത്തുനിന്ന് പെട്രോള്‍ കുപ്പി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

Top