ഷാര്‍ജയില്‍ വന്‍ തീപിടിത്തം; വ്യവസായ ശാലയ്ക്ക് മുന്നിലെ ക്യാരവാനുകള്‍ കത്തിനശിച്ചു

ഷാര്‍ജ:ഷാര്‍ജ അല്‍ ഹീലിയോ വ്യവസായ ശാലയ്ക്ക് മുന്നിലെ തീപിടിത്തതില്‍ ക്യാരവാനുകള്‍ കത്തിനശിച്ചു. ബുധനാഴ്ച പകല്‍ 2.28നായിരുന്നു സംഭവം. തൊഴിലാളികള്‍ക്ക് താമസിക്കുവാന്‍ സ്ഥാപിച്ച ക്യാരവാനുകള്‍ക്കാണ് തീപിടിച്ചത്. ആളപായം ഒന്നും ഉണ്ടായിട്ടില്ല.

സിവില്‍ഡിഫന്‍സ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.പ്രദേശത്ത് നിരവധി ക്യാരവാനുകളിലായി നൂറ് കണക്കിന് പേരാണ് താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനം കൃത്യസമയത്ത് നടത്തിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. അപകട കാരണം പരിശോധിച്ച് വരുന്നതായി അധികൃതര്‍ അറിയിച്ചു.

Top