തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാൽ മൃതദേഹത്തിൽ നിന്നും വേർപെട്ട നിലയിലായിരുന്നു കിടന്നിരുന്നത്. വേർപെട്ടു കിടന്ന കാൽ നായ്ക്കൾ കടിച്ചു വലിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടിരുന്നു . തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം പാങ്ങോടാണ് സംഭവം നടന്നിരിക്കുന്നത്. പരയ്ക്കാട് കോളനിയിലെ ഷിബുവാണ് മരിച്ചത്. ഇയാൾ ഒറ്റക്കായിരുന്നു താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഷിബുവിന്റെ വീട്ടിൽ ചില സുഹൃത്തുക്കൾ മദ്യപിക്കാനായി ഇടക്ക് വരാറുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ആരെയും ആ വഴിക്ക് കണ്ടില്ലെന്നും നാട്ടുകാർ പറഞ്ഞു . സംഭവത്തിൽ പാങ്ങോട് പൊലീസ് കേസെടുത്തു.

Top