ഈ ലോകകപ്പിൽ ഏറ്റവും മികച്ച ബോളറാവുക ബുംറ;യുവരാജ് സിംഗ്

വർഷത്തെ ഏകദിന ലോകകപ്പിൽ ഏറ്റവും മികച്ച ബോളറാവുക ഇന്ത്യൻ പേസർ ജസ്പ്രിത് ബുംറയായിരിക്കുമെന്ന് യുവരാജ് സിംഗ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് യുവരാജ് മുംബൈ ഇന്ത്യൻസിലെ തന്റെ സഹതാരം കൂടിയായ ബുംറയുടെ ബോളിംങിനെ കുറിച്ച് വാഴ്ത്തിയത്.

ലോകത്തെ ഏറ്റവും മികച്ച മൂന്ന് പേസ് ബൗളർമാരിൽ ഒരാളാണ് ബുംറ എന്നാണ് യുവരാജ് പറയുന്നത്. ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ബുറയുടെ പ്രകടനം ഇന്ത്യൻ ടീമിന് വലിയ കരുത്ത് നൽകുമെന്നാണ് യുവരാജ് പ്രതീക്ഷിക്കുന്നത്‌.

യുവാരാജ് പറഞ്ഞത് ഇങ്ങനെ ‘നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് പേസർമാരിൽ ഒരാളാണ് ബുംറ. ബാറ്റ്‌സ്മാനെ ആക്രമിക്കുമ്പോളാണ് അദ്ദേഹം തന്റെ മികവിന്റെ ഏറ്റവും ഉന്നതിയിലെത്തുന്നത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബോളർ ബുംറയായിരിക്കും.’

Top