അബുദാബി കൊട്ടാരത്തില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണമൊരുക്കി യു.എ.ഇ ഭരണകൂടം

Burj Khalifa

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരമര്‍പ്പിക്കാനൊരുങ്ങി യു.എ.ഇ ഭരണകൂടം. അബുദാബിയിലെ പുതിയ കൊട്ടാരത്തിലാണ് നരേന്ദ്ര മോദിക്ക് സ്വീകരണമൊരുക്കുന്നത്. ആദ്യമായാണ് ഒരു രാഷ്ട്ര നേതാവ് അബുദാബി കൊട്ടാരത്തില്‍ അതിഥിയായെത്തുന്നത്.

യുഎഇ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ ബുര്‍ജ് ഖലീഫ ത്രിവര്‍ണ്ണത്തിലാറാടി. വള്ളിയാഴ്ച രാത്രി തന്നെ ത്രിവര്‍ണ്ണപതാകയുടെ നിറമായി ലോകത്തെ ഏറ്റവും വലിയ കെട്ടിടം. ത്രിവര്‍ണ്ണപതാകയിലെ നിറങ്ങളിലുള്ള വെളിച്ചം കൊണ്ടാണ് കെട്ടിടം അലങ്കരിച്ചിരുന്നത്. ഇക്കഴിഞ്ഞ റിപ്പബ്‌ളിക് ദിനത്തിലും യഎഇ ഇങ്ങനെ ചെയ്തിരുന്നു. അബുദാബി ദേശീയ എണ്ണക്കമ്പനിയുടെ ആസ്ഥാനമാണ് ബുര്‍ജ് ഖലീഫയില്‍.

ഇന്നലെ വൈകിട്ട് അബുദാബിയില്‍ എത്തിയ മോദിയെ ഷെയ്ഖ് മുഹമ്മദ് ബിന്‍ നഹ്യാന്‍ രാജകുമാരന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വരവേറ്റു. അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തിയ മോദി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ മക്തൂമുമായും ആശയ വിനിമയം നടത്തും.

അതേസമയം ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീനിലെത്തി. പ്രസിഡന്റ് മെഹമൂദ് അബ്ബാസുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഫലസ്തീന്‍ ജനതക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇന്ത്യയുടെ പിന്തുണ അറിയിക്കും.

റമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. വൈകിട്ട് ആറരക്ക് യു.എ.ഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടവകാശി വിമാനത്താവളത്തില്‍ സ്വീകരിക്കും. യു.എ.ഇക്കു ശേഷം ഒമാനും സന്ദര്‍ശിച്ച് തിങ്കളാഴ്ച മോദി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യയില്‍ നിന്ന് ഫലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.

Top