ബുര്‍ഹാന്‍ വാനി വാര്‍ഷികം ; ജമ്മു കശ്മീരിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ

കശ്മീര്‍: ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം പ്രമാണിച്ച് ജമ്മു കശ്മീരിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ.

താഴ് വരയിലെ ക്രമസാമാധാനം നിലനിര്‍ത്താന്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിനായി 21,000 സൈനീകരെ കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ബുര്‍ഹാന്‍ വാനിയുടെ ചരമ വാര്‍ഷികത്തോടനൂബന്ധിച്ച് ജമ്മു കശ്മീരിലും പരിസര പ്രദേശത്തും പരക്കെ അക്രമം അഴിച്ചുവിടാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂലൈയിലെ ആദ്യ ആഴ്ചകളില്‍ തന്നെ ഒളിത്താവളം വിട്ട് ഭീകരാക്രമണം നടത്തണമെന്ന് ഭീകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായി രഹസ്യന്വേഷണ വിഭാഗത്തിനാണ് സൂചന ലഭിച്ചത്.

ഇതിനിടെ ഇന്റര്‍നെറ്റിനും സോഷ്യല്‍ മീഡിയയ്ക്കും ഇന്നലെ മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷ മുന്‍കരുതല്‍ എന്ന നിലയിലായിരുന്നു ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ ഉണ്ടാവുമെന്ന ആശങ്കയിലായിരുന്നു നടപടി.

2016 ജൂലായ് 8 ന് അനന്തനാഗ് ജില്ലയിലെ കൊക്കര്‍ണാഗില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്.

Top