ബുറേവി നാളെ അതിതീവ്ര ന്യൂനമർദമായി കേരളത്തിൽ എത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം : ബുറേവി നാളെ അതിതീവ്ര ന്യൂനമർദമായി കേരളത്തിൽ പ്രവേശിക്കും. കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാര പഥത്തിലൂടെ വന്നാൽ കൊല്ലം, തിരുവനന്തപുരം അതിർത്തിയിലൂടെ സഞ്ചരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളെ പകൽ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. 60 കിമി ൽ താഴെയായിരിക്കും പരമാവധി വേ​ഗമെന്നാണ് പ്രവചനം.

ബുറേവിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം വരെയുള്ള ജില്ലകളിൽ 50-60കിമി വേ​ഗതയിൽ കാറ്റ് വീശാം. മലയോരമേഖലയിൽ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വലിയ പ്രളയം പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top