ബുറെവി ചുഴലിക്കാറ്റ്; കേരളത്തില്‍ ദുരന്ത നിവാരണ സേനയെത്തി

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ കേരളതീരം തൊടുന്നതോടെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ വ്യാപകമായി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലുകളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. എല്ലാ തെക്കന്‍ ജില്ലകളിലും ഓരോ യൂണിറ്റ്, ഇടുക്കിയില്‍ രണ്ട് യൂണിറ്റ് എന്നിങ്ങനെയാണ് സേന നിലയുറപ്പിക്കുക.

ഇന്നു വൈകിട്ടോടെ ശ്രീലങ്കന്‍ തീരം തൊടുന്ന ചുഴലി വെള്ളിയാഴ്ച പുലര്‍ച്ചയോടെ തൂത്തുക്കുടി തീരത്തിനടുത്ത് ഇന്ത്യന്‍കരയിലെത്തും. തൂത്തുക്കുടി തീരത്തു കയറുന്നതോടെ ചുഴലിയുടെ ശക്തി കുറയുമെന്നാണ് കരുതുന്നത്.

Top