തീയണച്ചു; ബര്‍ദുബായ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു

ദുബായ്: ബര്‍ദുബായ് ക്ഷേത്രം ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ ഭക്തര്‍ക്കായി തുറന്നുകൊടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിന്റെ താഴേ നിലയിലുള്ള രണ്ട് കടകളില്‍ തീപിടുത്തമുണ്ടായി ഇതേ തുടര്‍ന്നാണ് ക്ഷേത്രം അടച്ചിട്ടത്. എന്നാല്‍ സംഭവത്തില്‍ ക്ഷേത്രത്തിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല എന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ക്ഷേത്രം അടച്ചിട്ടതോടെ ആളപായം ഒഴിവായി, മാത്രമല്ല തീപിടുത്തം ഉണ്ടായത് അര്‍ദ്ധരാത്രിയായതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. തീപടര്‍ന്ന് പിടിക്കുന്നത് ശ്രദ്ധയില്‍ പെട്ടയുടനെ സുരക്ഷാ ജീവനക്കാര്‍ സിവില്‍ ഡിഫന്‍സിനെ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഇവിടേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു.

ക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ചയ്ക്കകം 60,000 ഭക്തര്‍ ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷ.

Top