തന്റെ ജീവിതകഥ സിനിമയാക്കി; ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വഞ്ചിച്ചുവെന്ന് ബണ്ടി ചോര്‍

ള്ളന്‍മാര്‍ക്കിടയിലെ സൂപ്പര്‍ താരമെന്ന ബഹുമതി എന്നും ബണ്ടി ചോറിനാണ്. ദേവീന്ദര്‍ സിങ് എന്നറിയപ്പെടുന്ന ബണ്ടി ചോര്‍ ഹൈടെക് കള്ളന്‍ എന്ന പേരിലും പ്രശസ്തനാണ്. ഇപ്പോഴിതാ തന്റെ ജീവിതകഥ സിനിമയാക്കി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചുവെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബണ്ടി ചോര്‍.

റോയല്‍റ്റി ആയി നല്‍കാമെന്ന് പറഞ്ഞ രണ്ട് കോടി രൂപ തനിക്ക് തന്നില്ലെന്ന പരാതിയുമായാണ് ബണ്ടി ചോര്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ നിര്‍മാണ സമയത്തിന് മുന്നോടിയായി നിര്‍മാതാവും തിരക്കഥാകൃത്തും തീഹാര്‍ ജയിലിലെത്തി തന്നെ കണ്ടുവെന്നും സിനിമ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ റോയല്‍റ്റി ആയി രണ്ട് കോടി രൂപ നല്കാമെന്നയിരുന്നു കരാര്‍. എന്നാല്‍ സിനിമ വിജയിച്ചതോടെ തന്നെ മറന്നുവെന്നാണ് ബണ്ടി ചോറിന്റെ പരാതി.

ബണ്ടി ചോറിന്റെ ജീവിത കഥ ആസ്പദമാക്കി ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രമാണ് ‘ഒയേ ലക്കി ലക്കി ഒയേ’. അഭയ് ഡിയോള്‍, പരേഷ് റാവല്‍, നീതു ചന്ദ്ര, തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം 2008ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു.

Top