ബൊമ്മിയുടെ ബണ്‍ വേള്‍ഡ് ഐയ്യങ്കാര്‍’ ന് 25 വയസ്സ്

ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ‘സിംപ്‌ളി ഫ്‌ളൈ’ എന്ന പുസ്തകത്തെ ആസ്പദമാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമായിരുന്നു സൂരരൈ പോട്ര്. ഓടിടി റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. സൂര്യ നായകനായ ചിത്രത്തില്‍ ഭാര്യയുടെ വേഷം ചെയ്ത അപര്‍ണ ബാലമുരളിയുടെ നായികാ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വന്തമായി ബേക്കറി ബിസിനസ് തുടങ്ങി സ്വതന്ത്രമായി നില്‍ക്കാന്‍ ആഗ്രഹിച്ച ഒരു സ്ത്രീയുടെ കഥ കൂടി സൂരരൈ പോട്ര് പറഞ്ഞു വെച്ചിരുന്നു.

ഇതില്‍ മാരന്റെ ഭാര്യ ബൊമ്മി യഥാര്‍ത്ഥ ജീവിതത്തിലെ ഗോപിനാഥിന്റെ ഭാര്യ ഭാര്‍ഗവിയായിരുന്നു. ഇപ്പോഴിതാ ഭാര്‍ഗവിയുടെ ‘ബണ്‍ വേള്‍ഡ് ഐയ്യങ്കാര്‍’ ബേക്കറി 25 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് ക്യാപ്റ്റന്‍ ഗോപിനാഥ്. തന്റെ ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ചയിലും കൂട്ടായി നിന്ന ജീവിത പങ്കാളിക്ക് ട്വീറ്ററിലൂടെ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഗോപിനാഥ്. തെന്നിന്ത്യയില്‍ ഭാര്‍ഗവിയുടെ ബണ്‍ വേള്‍ഡ് ഏറെ പ്രശസ്തമാണ് .

Top