ബുമ്ര തിരിച്ചെത്തുന്നു

സ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. ബൗളിംഗിലെ പോരായ്മകള്‍ കൊണ്ട് വലയുന്ന ഇന്ത്യന്‍ ടീമിലേക്ക് ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസമായി വിശ്രമത്തിലായിരുന്നു.

എന്നാല്‍ ടി20 ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയ ബുമ്രക്ക് ലോകകപ്പിന് മുമ്പ് മത്സരപരിചയം നല്‍കേണ്ടത് അനിവാര്യമാണ്. ഇതിന് പുറമെ ഡെത്ത് ബൗളിംഗില്‍ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ബുമ്രയുടെ തിരിച്ചുവരവിലൂടെ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

നെറ്റ്സില്‍ പന്തെറിയുന്ന ബുമ്ര മത്സര സജ്ജമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാം ടി20 മത്സരത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും ഇന്നലെ നാഗ്പൂരില്‍ എത്തിയിരുന്നെങ്കിലും ഇരു ടീമുകള്‍ക്കും ഇന്നലെ പരിശീലനം ഇല്ലായിരുന്നു. ഇന്ന് ഇരു ടീമുകളും പരിശീലനത്തിന് ഇറങ്ങും. നെറ്റ്സില്‍ ബുമ്ര ഇന്ന് പന്തെറിയുന്നത് കൂടി വിലയിരുത്തിയാകും നാളെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Top