ഏഷ്യാകപ്പിനുള്ള ടീമായി; രോഹിത് ശര്‍മ ക്യാപ്റ്റന്‍; സഞ്ജു ടീമില്‍ ഇല്ല

മുംബൈ: ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയാണ് ക്യാപ്റ്റൻ. കെഎൽ രാഹുൽ (വെസ് ക്യാപ്റ്റൻ) വീരാട് കൊഹ് ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ചാഹൽ, രവി ബിഷ്‌ണോയ്‌, ഭുവനേശ്വർ കുമാർ, ആർഷ്ദീപ് സിങ്ങ്, ആവേശ് ഖാൻ എന്നിവരാണ് ടീമംഗങ്ങൾ.

പരിക്ക് മൂലം പേസ് ബൗളർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. ജൂലായ് 14ന് ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ ഏകദിനമായിരുന്നു ബുമ്രയുടെ അവസാന ഇന്ത്യൻ മത്സരം. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ദുബായിലും ഷാർജയിലുമായാണു മത്സരങ്ങൾ.

Top