തിരിച്ചുവരവിന് തയാറെടുക്കുന്നതായി സൂചന നൽകി ബുമ്ര; പരിശീലന വിഡിയോ

ബെംഗളൂരു : പരുക്കേറ്റ് കളത്തിനു പുറത്തിരിക്കുന്ന പേസ് ബോളർ ജസ്പ്രിത് ബുമ്ര തിരിച്ചുവരവിന് തയാറെടുക്കുന്നതായി സൂചന നൽകി പുതിയ വിഡിയോ. ബുമ്ര നെറ്റ്സിൽ പന്തെറിയുന്നതിന്റെയും പരിശീലനത്തിൽ ഏർപ്പെടുന്നതുമായ ചിത്രങ്ങൾ ഉൾപ്പെടുത്തിയതാണ് വിഡിയോ. ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിനും ആരാധകർക്കും ആശ്വാസം പകരുന്നതാണ് പുതിയ വാർത്ത.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന പരമ്പരയിലാണ് ബുമ്ര അവസാനമായി കളിച്ചത്. നേരത്തെ ഏഷ്യാകപ്പിനുള്ള ടീമിലേക്ക് താരം തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പരുക്കിന്റെ പിടിയിൽനിന്ന് വേഗത്തിൽ മോചിതനായാൽ ഓഗസ്റ്റിൽ അയർലൻഡിനെതിരെ നടക്കുന്ന പരമ്പരയിൽത്തന്നെ ബുമ്ര ഇന്ത്യൻ സംഘത്തിനൊപ്പം ചേരുമെന്ന റിപ്പോർട്ടാണ് ടീം മാനേജ്മെന്റില്‍നിന്ന് പുറത്തുവരുന്നത്.

 

View this post on Instagram

 

A post shared by jasprit bumrah (@jaspritb1)

കഴിഞ്ഞ മാസമാണ് ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ബുമ്ര വീണ്ടും പരിശീലനം ആരംഭിച്ചത്. അതേസമയം ബുമ്രയെ തിരക്കിട്ട് ദേശീയ ടീമിന്റെ ഭാഗമാക്കരുതെന്ന് മുൻ സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ച് രാംജി ശ്രീനിവാസൻ പറഞ്ഞു. ആഭ്യന്തര മത്സരങ്ങൾ കളിച്ച് ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്ത ശേഷമേ ദേശീയ ടീമിൽ ഉൾപ്പെടുത്താവൂ എന്നും അദ്ദേഹം പറഞ്ഞു.

Top