പരിശീലനം ആരംഭിച്ച് ബുംറ; തിരിച്ചുവരവിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ തിരിച്ചുവരവിനൊരുങ്ങുന്നു. പരിശീലനം പുനരാരംഭിച്ച് കഠിനമായ വര്‍ക്കൗട്ടില്‍ ഏര്‍പ്പെടുന്ന തന്റെ വീഡിയോ ബുംറ തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

പുറം ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്ന് അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് താരത്തിന് നഷ്ടമായിരുന്നു. ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ നിഴലിക്കുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ സെപ്റ്റംബര്‍ 20-ന് ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയിലാണ് ബുംറ തിരിച്ചെത്തുക. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീമിലും ബുംറ ഉള്‍പ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ബുംറ കളിക്കും.

Top