തിരുവനന്തപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തി

തിരുവനന്തപുരം കരുമത്ത് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തി. പൊലീസിന്റെ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.

303 റൈഫില്‍ വിഭാഗത്തില്‍പ്പെട്ട വെടിയുണ്ടയാണെന്നാണ് പ്രാഥമിക വിവരം. വിദഗ്ധരുടെ പരിശോധനക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.

ഫെബ്രുവരിയില്‍ കൊല്ലം കുളത്തുപ്പുഴ വന മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. 14 വെടിയുണ്ടകളാണ് കണ്ടെത്തിയത്.കുളത്തുപ്പുഴയില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരെ മുപ്പതടി പാലം എന്ന സ്ഥലത്തു വനമേഖലയില്‍ മാലിന്യങ്ങള്‍ തള്ളുന്ന റോഡരുകില്‍ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നത്.

സായുധ സേന ഉപയോഗിക്കുന്ന തോക്കിന്റെ തിരകളാണെന്നായിരുന്നു പ്രാഥമിക നിഗമനം. തിരകള്‍ തിരുകുന്ന ബെല്‍റ്റില്‍ 12 എണ്ണവും, വേര്‍പ്പെടുത്തിയ നിലയില്‍ രണ്ടെണ്ണവുമാണു കണ്ടെത്തിയിരുന്നത്.

Top