വെടിവയ്പ്പിനെ നേരിടാന്‍ യുഎസില്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് നല്‍കി

ന്യൂയോര്‍ക്ക്: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ആക്രമണങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ യു.എസില്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ വിതരണംചെയ്തു. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍തന്നെ പ്രതിവിധി കണ്ടെത്തിയത്.

പെന്‍സില്‍വേനിയയിലെ ചാഡ് ഫോഡിലുള്ള സെയ്ന്റ് കോര്‍ണേലിയസ് കാത്തലിക് സ്‌കൂളാണ് എട്ടാം ഗ്രേഡ് വിദ്യാര്‍ഥികള്‍ക്കായി ബാഗുകള്‍ക്കൊപ്പം ബുള്ളറ്റ് പ്രൂഫ് കവചങ്ങളും നല്‍കിയത്.15 വിദ്യാര്‍ഥികള്‍ക്കും 25 അധ്യാപകര്‍ക്കുമാണ് ഇതുവരെ കവചങ്ങള്‍ വിതരണംചെയ്തത്. ‘ന്യൂയോര്‍ക്ക് ടൈംസാ’ണ് വാര്‍ത്ത പുറത്തുവിട്ടത്. സ്‌കൂള്‍കെട്ടിടങ്ങളില്‍ ബുള്ളറ്റ് പ്രൂഫ് ജനാലകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിക്കുന്ന കാര്യവും സ്‌കൂളുകള്‍ ആലോചിക്കുന്നുണ്ട്.

Top