മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത് നഷ്ടത്തില്‍

മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ നിലവില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത് കനത്ത നഷ്ടത്തിലെന്ന് വിവരാവകാശ രേഖ.

മുംബൈ-അഹമ്മദാബാദ് റൂട്ടിലെ സര്‍വ്വീസ് പശ്ചിമ റെയില്‍വേയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്.

ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത് 40 ശതമാനം സീറ്റുകള്‍ കാലിയായിട്ടാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് 30 കോടി രൂപയുടെ നഷ്ടമാണ് പശ്ചിമ റെയില്‍വേയ്ക്കുണ്ടാക്കിയത്.

ഇവിടെ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ച് വീണ്ടും ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുകയാണ്.

മുംബൈയില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലിയാണ് കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ വിവരാവകാശം പ്രകാരം ശേഖരിച്ചത്.

Top