ബുള്ളറ്റുകള്‍ കൈവശം വെച്ചു; ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ബുള്ളറ്റുകളുമായി ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കെയാണ് സംഭവം.

ഇയാളുടെ ജാക്കറ്റില്‍നിന്നും നാല് ബുള്ളറ്റുകള്‍ കണ്ടെത്തി. ബാങ്കോക്കില്‍നിന്നുമാണ് ഇയാളെത്തിയത്.കുടുതല്‍ അന്വേഷണത്തിനായി ഇയാളെ പോലീസിനു കൈമാറിയിരിക്കുകയാണ്.

Top