ലോക റെക്കോഡിന് ഉടമയായി കാളക്കൂറ്റന്‍ ടഫ് ചെക്‌സ്

ലോകത്തിലെ ഏറ്റവും വിടര്‍ന്ന കൊമ്പുള്ള ടഫ് ചെക്‌സ് എന്ന് പേരുള്ള കാളക്കൂറ്റന്‍ ഇപ്പോള്‍ ലോക റെക്കോഡിന് ഉടമയാണ്. അമേരിക്കയിലെ ടെക്‌സാസില്‍ നിന്നാണ് ടഫ് ചെക്‌സ്. ലോകത്തിലെ ഏറ്റവും വിടര്‍ന്ന കൊമ്പുള്ള ചെക്‌സിന്റെ പടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഗിന്നസ് വേള്‍ഡ് റെക്കോഡിന്‌റെ ഔദ്യോഗിക ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജിലാണ് കാളക്കൂറ്റന്‌റെ ചിത്രമുള്ളത്. ചെക്‌സിന്‌റെ കൊമ്പുകളുടെ നീളം 262.5 സെന്റീമീറ്ററാണ്. സാധാരണ ചെക്‌സിന്റെ വിഭാഗത്തില്‍ പെടുന്ന കാളകള്‍ക്ക് കാണുന്ന കൊമ്പുകളുടെ നീളം വച്ച് നോക്കുമ്പോള്‍ ഇരട്ടിയോളം വരും ഇത്.

Top