കൃഷിയിടത്തില്‍ നിന്ന് കാള വിരണ്ടോടി; ആക്രമണത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്

അബുദാബി: വിരണ്ടോടിയ കാളയുടെ ആക്രമണത്തില്‍ യുഎഇയില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അല്‍ ഐനിലെ കൃഷിയിടത്തില്‍ നിന്ന് വിരണ്ടോടിയ കാളയുടെ ആക്രമണത്തിലാണ് പരിക്കേറ്റത്.

കാള സമീപത്തുള്ള ജനവാസ കേന്ദ്രത്തിലേക്കാണ് ഓടിയത്. കാളയെ പിടിച്ചുകെട്ടി ഉടമയ്ക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയിലായിരുന്നു മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Top