റെയില്‍വേ സ്റ്റേഷനില്‍ ഹേമമാലിനിക്ക് കാളയുടെ ആക്രമണം; സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനത്തിനെത്തിയ നടിയും എംപിയുമായ ഹേമമാലിനിക്ക് നേരെ കാളയുടെ ആക്രമണം

സംഭവത്തിൽ സ്റ്റേഷന്‍ മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. മഥുര ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ കെ.എല്‍. മീനയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

കാള പ്ലാറ്റ്ഫോമില്‍ കയറിയതില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

കഴിഞ്ഞ ദിവസമാണ് സ്റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ സന്ദര്‍ശനം നടത്തിയ ഹേമമാലിനിയെ കാള ആക്രമിക്കാന്‍ ശ്രമിച്ചത്.

ഉടന്‍ തന്നെ പൊലീസ്‌ സുരക്ഷാ വലയം തീര്‍ക്കുകയും അവരെ രക്ഷിക്കുകയുമായിരുന്നു.

Top