ബള്‍ഗേറിയയുടെ മികച്ച ഗോള്‍ സ്‌കോറര്‍; ബെര്‍ബറ്റോവ് ബൂട്ടഴിച്ചു

രുപത് വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറിനുശേഷം ബള്‍ഗേറിയയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ദിമിറ്റര്‍ ബെര്‍ബറ്റോവ് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് 38-കാരനായ ബെര്‍ബറ്റോവ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രമുഖതാരങ്ങളില്‍ മുന്‍പന്തിയിലുള്ള ബെര്‍ഹറ്റോവ്, ടോട്ടന്‍ഹാം ഹോട്സ്പര്‍, ബയേര്‍ ലെവര്‍കുസന്‍, ഫുള്‍ഹാം, മൊണാക്കോ എന്നീ പ്രമുഖ യൂറോപ്യന്‍ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ബെര്‍ബറ്റോവ് അവസാനം ബൂട്ടണിഞ്ഞത് ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടിയായിരുന്നു.

ബള്‍ഗേറിയക്കായി 1999-ല്‍ അരങ്ങേറ്റം കുറച്ച ബെര്‍ബറ്റോവ് 2010-ലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. ബള്‍ഗേറിയക്കായി 78 മത്സരങ്ങളില്‍ നിന്ന് 48 ഗോളുകള്‍ താരം നേടി.

Top