എല്‍ഇഡി ബള്‍ബുകള്‍ ലഭ്യമാക്കും; പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും

തിരുവനന്തപുരം: സാധാരണ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്ലുകള്‍ എന്നിവ പൂര്‍ണമായും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വീടുകളില്‍ ഇനി മുതല്‍ എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും ലഭ്യമാക്കും.

സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്‌മെന്റ് സെന്ററും ചേര്‍ന്ന് ഒരുക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിനാണ് ആരംഭിക്കുന്നത്. എല്‍ഇഡി ലൈറ്റ്, ട്യൂബ് എന്നിവ വിതരണം ചെയ്യുന്ന 750 കോടി രൂപയുടെ പദ്ധതിയാണിത്. ആദ്യ ഘട്ടമായി അഞ്ച് കോടി എല്‍ഇഡി ബള്‍ബുകള്‍ ജൂണ്‍ അവസാനത്തോടെ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Top