ബുലന്ദ്ശഹര്‍; കലാപത്തിനിടയാക്കിയ ഗോഹത്യാ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കലാപത്തിനിടയാക്കിയ ഗോഹത്യാ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ മരണത്തിനയാക്കിയ കലാപത്തിന് കാരണമായത് ഗോഹത്യ നടത്തിയ പ്രതികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തില്ല എന്ന ആരോപണമാണ്.

നദീം, റയീസ്, കാല എന്നീ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ പശുക്കളെ വയലില്‍ എത്തിച്ച് വെടിവെച്ച് കൊല്ലുകയും അതിന് ശേഷം മാംസം പങ്കിട്ടെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാലികളെ കടത്തികൊണ്ടുവന്ന് മാംസമെടുക്കുന്ന സംഘത്തില്‍പ്പെട്ട ഇവരില്‍ നിന്ന് പശുക്കളെ കൊല്ലാന്‍ ഉപയോഗിച്ച ഡബിള്‍ ബാരല്‍ തോക്കും കത്തികളും പിടിച്ചെടുത്തു.

പശു കൊലയുടെ പേരില്‍ അക്രമത്തിന് പ്രേരിപ്പിച്ച രണ്ടുപേരും കഴിഞ്ഞ ദിവസം അറസ്റ്റിലായിട്ടുണ്ട്. സചിന്‍ സിന്‍ഹ, ജോണി ചൗധരി എന്നിവരാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പിടിയിലായത്. ഇതോടെ കലാപ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.

Top